കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലായ സോണി യായ് ഏർപ്പെടുത്തിയ ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു. റാപ്പ്, ഹിപ് ഹോപ്പ് തരംഗം രാജ്യത്തു കൊണ്ടുവന്ന ഇന്ത്യൻ റാപ്പറും ഡിവൈൻ എന്ന പേരിൽ പ്രശസ്തനുമായ വിവിയൻ ഫെർണാണ്ടസ്, ചലച്ചിത്ര സംവിധാന രംഗത്തും നൃത്തരംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയ റെമോ ഡിസൂസ, പ്രമുഖ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട്, മുൻ ക്രിക്കറ്റ് താരങ്ങളായ ദിനേശ് ലാഡ്, ദിലീപ് വെംഗ് സർക്കാർ, പുല്ലേല ഗോപീചന്ദ്, പ്രശസ്തമായ ബീച്ച് ക്ലീൻ കപ്പ് ഡ്രൈവിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ അഫ്രോസ് ഷാ, ആസിഡ് ആക്രമണ ഇരകളുടെ അതിജീവനത്തിനായി പരിശ്രമിക്കുന്ന മേക്ക് ലവ് നോട്ട് സ്‌കാർസ് എന്ന എൻ ജി യുടെ സ്ഥാപക റിയ ശർമ്മ എന്നിവരാണ് അവാർഡിനർഹരായത്. സാനിയ മിർസ, ടെറൻസ് ലൂയിസ്, സുഭാഷ് ഗായ്, കൈലാഷ് സത്യാർത്ഥി , ഉസ്താദ് അംജത് അലി ഖാൻ തുടങ്ങിയ പ്രമുഖർക്കാണ് മുമ്പ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.
പുതിയ തലമുറയിലെ റോൾ മോഡലുകളെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ നിരന്തരമായ ആഘോഷമാണ് സോണി യായ് ബിഹൈൻഡ് ദി ഹീറോസിലൂടെ കൊണ്ടാടുന്നതെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്‌സ് ഇന്ത്യ കിഡ്‌സ് വിഭാഗം ബിസിനസ് ഹെഡ് ലീന ലെലെ ദത്ത പറഞ്ഞു.