sanga

വക്കം : വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 85-86 വർഷ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അൻപ് കുടുംബ സംഗമവും ഗുരുവന്ദനവും സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബാനർജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ എ.ഇ.ഒ സി.വി. സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.മുൻ അദ്ധ്യാപകരായ സി.വി.സുരേന്ദ്രൻ,സിദ്ധദേവൻ,ശാന്തകുമാരി,ഒാമന,സുധ,രാമചന്ദ്രൻനായർ, സത്യൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.അദ്ധ്യാപകർ മറുപടി പ്രസംഗം നടത്തി.അൻപ് സെക്രട്ടറി ഷിബു സ്വാഗതവും സുനിൽ എം.നന്ദിയും പറഞ്ഞു.