mobile

കാട്ടാക്കട: നക്രാംചിറ സ്റ്റാർ ബേക്കറിയിൽ നിന്നും രണ്ട് യുവാക്കൾ മൊബൈൽ ഫോൺ മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. കടയ്‌ക്കുള്ളിൽ ചാർജ്ജ് ചെയ്യാനിട്ടിരിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടമായത്. കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ച ശേഷം കടയ്‌ക്ക് മുന്നിലും സ്‌കൂട്ടറിലും നിന്ന ചെറുപ്പക്കാരിൽ ഒരാൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. ഇതിനിടെ മറ്റേയാൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുകയും ഇരുവരും രക്ഷപ്പെടുകയും ചെയ്‌തു. ഇവർ കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കടയുടമയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.