pozhiyoor

പാറശാല: പൊഴിയൂർ ശാന്തി നികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയും ഉദിയൻകുളങ്ങര റോട്ടറി ക്ലബും സംയുക്തമായി തീരദേശ മേഖലയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷം പൊഴിയൂർ സബ് ഇൻസ്‌പെക്ടർ എം.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ രാജൻ വി. പൊഴിയൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഓണ പ്രോഗ്രാം റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ അയിര സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എസ്. ശ്രീകണ്ഠൻ, വൈ.ജെ. ഗോഹിൻകുമാർ, എം. അനീത്കുമാർ, ഹരിത. ജെ.ആർ, ജിജി ആഗ്‌നെസ്, റിതിക പ്ലൈസിസ്, ജീനാ ജാസ്മിൻ, ജെഫ്രീന, സൽമാൻ, ഗബ്രെല്ല ആൽബർട്ട്, ഉമർ മുക്തർ, നഹാസ്, ശീതു ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.