പാറശാല: പാറശാല ശ്രീ മഹാദേവാ റസിഡന്റ്സ് അസോസിയേഷന്റെ 11ാമത് വാർഷികവും ഓണാഘോഷവും പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്തു. പാറശാല പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പാറശാല കൃഷ്‍ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ അസോസിയേഷനിലെ അംഗങ്ങളിൽ ഏറ്റവും പ്രായംകൂടിയ മുത്തശ്ശി മനോമണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം പി.എ. നീല, ആർ. രാജഗോപാൽ, സെക്രട്ടറി എം.എസ്. പത്മകുമാർ, ജോയിന്റ് സെക്രട്ടറി വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.