renjith

കഴക്കൂട്ടം: മധുവിധു ആഘോഷിക്കാൻപോയ നവവരൻ റബർബോട്ട് മറിഞ്ഞ് മുങ്ങി മരിച്ചു. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തിൽ കുമാറിന്റെയും സതികുമാരിയുടെയും മകൻ രഞ്ജിത്ത് ( 33 ) ആണുമരിച്ചത്. വിദേശത്തായിരുന്ന രഞ്ജിത്ത് കഴിഞ്ഞമാസം 25ന് മലയിൻകീഴ്, വലിയവിള സുകന്യ ഭവനിൽ വനജയുടെയും സുരേഷ്കുമാറിന്റേയും മകൾ ശ്രീദേവിയുമായി ഊരൂട്ടമ്പലം ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് വിവാഹിതനായിരുന്നു . മധുവിധു ആഘോഷിക്കാൻ മണാലി, കുളു എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ സ്വകാര്യ ടൂർ ഓപ്പറേറ്റർ വഴി ഈമാസം 13 നു യാത്ര തിരിച്ചു. മണാലിയിൽ നിന്ന് ചണ്ഡിഗഡ് വഴി കുളുവിൽ ഇന്നലെ രാവിലെ 11 മണിയോടെഎത്തിച്ചേർന്നു. ആറുപേർക്ക് സഞ്ചരിക്കാവുന്ന കാറ്റുനിറച്ചു തുഴയുന്ന റബ്ബ‌ർ ബോട്ടിൽ സവാരി(റിവർ റാഫ്റ്റിങ്) നടത്തുന്നതിനിടെ ബോട്ടു മറിയുകയായിരുന്നു . ഭാര്യയടക്കമുള്ളവരെ അവിടെയുണ്ടായിരുന്നവർ രക്ഷിച്ചുവെങ്കിലും ബോട്ടിനടിയിൽ പ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല. മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കാനാണ് ശ്രമം.