darna

കഴക്കൂട്ടം: കണിയാപുരത്ത് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം പള്ളിനട റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാൽ ചാന്നാങ്കര, പെരുമാതുറ, പുതുക്കുറിച്ചി, വെട്ടുതുറ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് തീരദ്ദേശവാസികൾക്ക് ദേശീയപാതയിലേക്ക് എളുപ്പം പ്രവേശിപ്പിക്കാനാകും. ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും ഫലം കണ്ടില്ല. കെ.പി.ആർ.എ പ്രസിഡന്റ് പി. നാസർ, സെക്രട്ടറി വി.എം. സുബൈർ, കോൺഗ്രസ് നേതാക്കളായ ഭൂവനേന്ദ്രൻ നായർ, അഡ്വ. എം. അൽത്താഫ്, കുന്നുംപുറം വാഹിദ്, ബുഷറാനവാസ്, അനിൽ പുതുക്കുറുച്ചി തുടങ്ങിയവർ പങ്കെടുത്തു.