പാറശാല: പാറശാലയുടെ വികസന നായകനും മുൻമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന എൻ. സുന്ദരൻ നാടാരുടെ 88ാമത് ജന്മദിനത്തോടനുബന്ധിച്ച് പൂഴിക്കുന്ന് 'സദ്ഗമയ ' സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സദ്ഗമയ സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ. സി.ആർ. പ്രാണകുമാർ, അഡ്വ.വി.പി. വിഷ്ണു, അഡ്വ. രഞ്ചിത്റാവു, കെ.എം. അനിൽ കുമാർ, എം. ജോൺ, എച്ച്. ദാനരാജ്, സുദേവ്കുമാർ, ജോജി, സുരേഷ്, തങ്കരാജ്, പൂഴിക്കുന്ന് രവീന്ദ്രൻ, കുളത്തൂർ രാധാകൃഷ്ണൻ, അഡ്വ. നിധിൻ, സജിത്ത്, ശ്രീകുമാർ, ചെങ്കവിള ഗമാലി, അജികുമാർ, അഖിൽ, ടി.കെ. അശോക് കുമാർ, അരുൺ ദാസ്, ഞാറക്കാല രാജീവ്, അരുൺ സേവ്യർ, അഹമ്മദ് റൈസ്, വിനായക് വടകോട് തുടങ്ങിയവർ പങ്കെടുത്തു. സുന്ദരൻ നാടാരുടെ മകൻ സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.