തിരുവനനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നഗരത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ശേഷം നഗര വീഥികൾ ക്ലീനാക്കി മേയർ വി.കെ. പ്രശാന്തും കൂട്ടരും. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതൽ കിഴക്കേകോട്ടവരെയുള്ള ഭാഗം മണിക്കൂറുകൾക്കുള്ളിൽ ശുചിയാക്കി. വെള്ളയമ്പലത്ത് മേയർ വി കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. ഘോഷയാത്ര കഴിഞ്ഞതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം നിറഞ്ഞു. പ്ലാസ്റ്റിക്കും പേപ്പർ മാലിന്യങ്ങളും വേർതിരിച്ചുമാറ്റി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. മിനു, അനൂപ് റോയി, അജിത് കുമാർ, അനിൽകുമാർ. എൻ.വി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.