1. ഏറ്റവുമധികം രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
ജമ്മുകാശ്മീർ
2. ഇന്ത്യയിൽ ഏറ്റവുമധികം ഭിന്നലിംഗക്കാരുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
3. സ്ത്രീ - പുരുഷ അനുപാതം കുറഞ്ഞ കേന്ദ്രഭരണപ്രദേശം?
ദാമൻ - ദിയു
4. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
കച്ച് (ഗുജറാത്ത്)
5. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ ?
തിഹാർ സെൻട്രൽ ജയിൽ
6. ഏറ്റവുമധികം തോറിയം ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
7. ഏറ്റവുമധികം വോട്ടർമാരുള്ള ലോക്‌സഭാ മണ്ഡലം?
മല്‌കാജ്‌ഗിരി (തെലങ്കാന)
8. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള?
സൊണിപുർ (ബിഹാർ)
9. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ആറളം
10. പാപനാശം ബീച്ച് എന്നറിയപ്പെടുന്ന ബീച്ച് ഏത്?
വർക്കല
11. കേരളത്തിലെ ഒരേയൊരു ദുര്യോധന ക്ഷേത്രം?
മലനട (കൊല്ലം)
12. തകഴി രചിച്ച ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ് ?
ആലപ്പുഴ
13. കുപ്രസിദ്ധമായ ബർമുഡ ട്രയാംഗിൾ സ്ഥിതിചെയ്യുന്ന സമുദ്രം?
അറ്റ്‌ലാന്റിക് സമുദ്രം
14. സിയോണിസം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജൂതമതം
15. പാഴ്സികളുടെ ആരാധനാലയം?
ഫയർ ടെമ്പിൾ
16. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത?
സുജാത വി. മനോഹർ
17. നാണയങ്ങൾ, മെഡലുകൾ ഇവയെപ്പറ്റിയുള്ള പഠനം?
ന്യൂമിസ്‌മാറ്റിക്സ്
18. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം?
തൃശൂർ
19. ലോകത്ത് ഏറ്റവും അധികം തേയില ഉത്‌പാദിപ്പിക്കുന്ന രാജ്യം?
ചൈന
20. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വരവ് - ചെലവ് കണക്കുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ?:
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.