കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല വാർഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി നടത്തിയ ജനതാ ഗ്രാമോത്സവ സമ്മേളനം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജൂഡോ ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മാസ്റ്റർ അതുൽ.പി.എം,ജനതാ യൂത്ത് എക്സലൻസ് പി.എസ്.സി.പരിശീലന പരിപാടിയിലെ അദ്ധ്യാപകരായ വിൽഫ്രഡ് രാജ്,ഡിറ്റോ മോൻ,സതീഷ് കുമാർ,ഷിജി.ഇ,നിഷ തുടങ്ങിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായവി.ശ്രീകണ്ഠൻ,എ.കെ.ദിനേശ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വാസുദേവൻ നായർ,ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ്,ഗ്രന്ഥശാല ഉപദേശക സമിതി കൺവീനർ ടി.എസ്.സതികുമാർ,വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഗിരി,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി .മധു,അഭിലാഷ് ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.