general

ബാലരാമപുരം: സമഗ്ര ശിക്ഷ കേരള ബാലരാമപുരം ബി.ആർ.സി യുടെ നേത്യത്വത്തിൽ ഭിന്നശേഷിക്കാരായ 101 കുട്ടികൾക്കുള്ള ഓണക്കിറ്റ് വിതരണം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.എസ്.കെ പ്രീജ അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീന,​ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ബി.ശ്രീകുമാരൻ,​ബി.പി.ഒ എസ്.ജി അനീഷ്,​ എ.ഇ.ഒ വി.എസ്.ലീന,​ വാർഡംഗം സുനിതാറാണി,​ഡോ.മേഴ്സി,​എസ്.ആർ.ഷിജി,​ഹെഡ്മിസ്ട്രസ് എസ്.പ്രഭ,​പരിശീലകൻ എസ്.നന്ദകുമാർ,​ എസ്.എൽ.റെജി എന്നിവർ പ്രസംഗിച്ചു.