നെയ്യാറ്റിൻകര : കാരോട് എൻ.എസ്.എസ് കരയോഗ മന്ദിര പുനരുദ്ധാരണവും ഓണാഘോഷവും യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗ കുടുംബങ്ങൾക്കുള്ള ഓണകിറ്റ് വിതരണം എസ്. എസ്.എൽ.സി,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനയോഗം എന്നിവയും നടന്നു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ .രാമചന്ദ്രൻ നായർ,വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ, മേഖല കൺവീനർ വിക്രമൻ നായർ,എസ്.മഹേഷ് കുമാർ,ജെ.ശിവകുമാർ എന്നിവർ സംസാരിച്ചു .