ബാലരാമപുരം: പെരിങ്ങമ്മല ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണം സൗഹൃദ കൂട്ടായ്മയും ഓണക്കോടി വിതരണവും ബാലരാമപുരം സി.ഐ ജി. ബിനു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി. സജീവ്, ബാലരാമപുരം സീനിയർ സിറ്റിസൺസ് ചെയർമാൻ ബാലരാമപുരം അൽഫോൺസ്, ഡോ. ആർ. ജയകുമാർ, ചെയർമാൻ വി.കെ.കെ. നായർ എന്നിവർ സംസാരിച്ചു. പി. രവീന്ദ്രൻ സ്വാഗതവും മാങ്കിളി ശിവൻ നന്ദിയും പറഞ്ഞു.