കാട്ടാക്കട: താലുക്ക് യൂണിയൻ വിശ്വകർമ്മ ദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ബി. മഹേന്ദ്രൻ ആശാരിയുടെ അദ്ധ്യക്ഷതയിൽ കാട്ടാക്കട യൂണിയൻ ഓഫീസിൽ ചേർന്ന വിശ്വകർമ്മ ദിനാഘോഷം വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി. വാമദേവൻ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കകം ജയകുമാർ, യൂണിയൻ സെക്രട്ടറി മേപ്പുക്കട ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് പേഴുംമുട്, സതീഷ് മഠത്തികോണം മഹിളാസംഘം സെക്രട്ടറി കുമാരി ഷൺമുഖൻ, മഹിളാ പ്രസിഡന്റ് രതിക. ജോ. സെക്രട്ടറി ആർ.വി. രേഖ, വൈസ് പ്രസിഡന്റ് അർച്ചന എന്നിവർ സംസാരിച്ചു. വിശ്വകർമ്മ മഹാസഭ സംസ്ഥാന കമ്മിറ്റിക്ക് പുനരുദ്ധാരണ ഫണ്ട് യൂണിയൻ സെക്രട്ടറി മേപ്പൂക്കട ശ്രീകുമാർ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കൈമാറി.