വിതുര: മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്കാരം നേടിയ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഫലകവും പൊന്നാടയും അണിയിച്ചു. കാരുണ്യ റസിഡന്റ്സ് പ്രസിഡന്റ് എ.ഇ. ഇൗപ്പൻ അദ്ധ്യക്ഷത വഹിച്ചു. തേവിയോട് വാർഡ്മെമ്പർ ജി. പ്രേംഗോപകുമാർ, ആനപ്പാറ വാർഡ്മെമ്പർ എം. ലാലി, ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, വൈസ് പ്രസിഡന്റ് പൊൻപാറ കെ. രഘു, ഗോവിന്ദൻപോറ്റി, ഡോ. ശാന്തി. ജി.നായർ എന്നിവർ പങ്കെടുത്തു.