തിരുവനന്തപുരം : പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രം ആക്രമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സാമൂഹിക വിരുദ്ധരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ സർക്കാർ ഡോക്ടർമാർ കെ.ജിഎം.ഒ.എയുടെ ആഭിമുഖ്യത്തിൽ ഒരു മണിക്കൂർ പണിമുടക്കി . ഐ.എം.എ, കെ.ജി ഐ.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് ധർണ നടത്തി. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എം.ഇ.സുഗതൻ ധർണ ഉദ്ഘാടനം ചെയ്തു.
നടപടി ആവശ്യപ്പെട്ട് സർക്കാരിനും പൊലീസ് മേധാവികൾക്കും പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. വിവിധ സംഘടനാ ഭാരവാഹികളായ ഡോ.ജി .എസ്.വിജയകൃഷ്ണൻ,ഡോ.എൻ സുൽഫി, ഡോ ഡി ശ്രീകാന്ത്, ഡോ വി സുനിൽകുമാർ, ഡോ ആർ അനുപമ, ഡോ.ആർ.ശ്രീജിത്ത്, ഡോ എൽ.ടി സനൽകുമാർ, ഡോ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.