nistar

ബാലരാമപുരം: ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊന്നോണ മതേതര സംഗമം സി.എം.പി ജനറൽ സെക്രട്ടറി അഡ്വ. എം.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. വസന്തകുമാരി ഓണപ്പുടവയും മുൻ എം.എൽ.എ അഡ്വ. എസ്.ആർ. തങ്കരാജ് പുതുവസ്ത്രവും വ്യാപാരി വ്യവസായി ഏകോപന സമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം. ബഷീർ പച്ചക്കറിക്കിറ്റും സമിതി പ്രസിഡന്റ് എം. നിസ്താർ പായസക്കിറ്റും വിതരണവും റിട്ട. തഹസിൽദാർ എസ്. കുമരേശൻ ധാന്യക്കിറ്റ് വിതരണവും ചെയ്തു. അഗതികളെ നെയ്യാറ്റിൻകര വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫാത്തിമ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ ഓണസമ്മാനം നൽകി. ഓണസദ്യയുടെ വിതരണം ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസി‌ഡന്റ് റോയൽ ജി. സുരേഷ് തമ്പിയും ചികിത്സാസഹായം എം.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് സോണാഅയൂബ്ഖാനും വിതരണം ചെയ്തു.

സമിതി കൺവീനർ ആമിന. എൻ.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. ഷിബുകുമാർ, ടൗൺ ജമാ അത്ത് പ്രസിഡന്റ് ജെ.എം. സുബൈർ, സി.എം.പി നേതാക്കളായ കാലടി അശോകൻ, ജെ. ഹയറുനിസ, ഗീതാജ്ഞലി, പത്രാധിപർ ശ്യാമപ്രസാദ്, സി.പി.ഐ നേതാവ് ഹരിഹരൻ, സി.പി.എം നേതാവ് വി. മോഹനൻ, നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ. ക്രിസ്തുദാസ്, ബഹുജന സമിതി സെക്രട്ടറി വി. വിജയരാജ് എന്നിവർ പങ്കെടുത്തു.