നെടുമങ്ങാട്: നെടുമങ്ങാട് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ ഓണം -2019 കുടുംബസംഗമത്തോടനുബന്ധിച്ച് അസോസിയേഷൻ പ്രവർത്തനത്തിലെ സാമൂഹ്യപ്രതിബദ്ധത, കുട്ടികൾ സിവിൽ സർവീസിൽ, ഓണം നാളിൽ വയോജനങ്ങൾ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ജെ. കൃഷ്ണകുമാർ, ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി. ചക്രപാണി, ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. ശശിധരൻ നായർ എന്നിവർ ക്ലാസ് നയിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു. 80 നും 90 നും ഇടയിൽ പ്രായമുള്ള അംഗങ്ങളെ അദ്ദേഹം ആദരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോയും കലാകായിക മത്സര വിജയികൾക്ക് മെഡലുകളും നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപി സമ്മാനിച്ചു. എം. സതീഷ്‌കുമാർ ,ട്വിങ്കിൾ വിജയൻ, ബി. ശ്രീകണ്ഠൻ നായർ, രാജീവ്കുമാർ, റജി വില്യംസ് തുടങ്ങിയവർ പങ്കെടുത്തു.