തിരുവനന്തപുരം: പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവാർഷികം കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും.
രാവിലെ 9ന് കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണയോഗവും നടക്കും. 9.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി പി.കെ.ഗുരുദാസൻ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്. സാബു നന്ദിയും പറയും.
യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡും മാനേജ്മെന്റിന്റെ ധനസഹായവും ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പ്ളസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുള്ള അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും.