collector

കാട്ടാക്കട :കാട്ടാക്കട താലൂക്കിലെ കളക്റ്ററുടെ പരാതി പരിഹാര അദാലത്ത് താലൂക്ക് ആസ്ഥാനത്ത് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്നു.136 അപേക്ഷകൾ അതതു വകുപ്പുകൾക്ക് കൈമാറി പരിശോധിച്ച് തീർപ്പാക്കാൻ കളക്ടർ നിർദേശം നൽകി.റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകുന്നതിനായി ലഭിച്ച 10 അപേക്ഷകൾ പരിഗണിക്കുകയും മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകുകയും ചെയ്തു.റവന്യു വകുപ്പുമായി ബന്ധപ്പെട്ട 68 അപേക്ഷകളും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 30 അപേക്ഷകളും,പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട 2 അപേക്ഷകളും,താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട 33 അപേക്ഷകളുമാണ് അദാലത്തിൽ ലഭിച്ചത്.