viswakarma-dinam

തിരുവനന്തപുരം: സംഘടിച്ച് ശക്തരാകണമെന്ന ശ്രീനാരായണ ഗുരുദേവന്റെ ആഹ്വാനം ഉൾക്കൊണ്ട് വിശ്വകർമ്മജർ സംഘടിക്കുകയാണ് വേണ്ടതെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ പത്താം വാർഷികവും വിശ്വകർമ്മദിനാഘോഷവും ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിച്ച് പ്രവർത്തിക്കാനുള്ള കഴിവാണ് ഏതൊരു വിഭാഗത്തെയും മുന്നോട്ട് നയിക്കുന്നത്. സംഘടനയുണ്ടെങ്കിലേ നമ്മുടെ ആവശ്യങ്ങൾ നിയമസഭയിലോ പാർലമെന്റിലോ ഉന്നയിക്കാനാകൂവെന്നും രാജഗോപാൽ പറഞ്ഞു. പി.വി.എസ് ചെയർമാൻ പി.എസ്. ചന്ദ്രൻ അദ്ധ്യക്ഷനായി. ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ബിൻകുമാർ ഓണവില്ല് വിശ്വകർമ്മദിന സന്ദേശം നൽകി. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ,​ വാമനപുരം സാബു,​ മുരുകപ്പനാചാരി,​ സുകു പാൽക്കുളങ്ങര,​ ഡോ. ശബരിനാഥ് രാധാകൃഷ്ണൻ,​ സുമിത്രൻ,​ സതീഷ്,​ കെ.ആർ. രതീഷ്,​ വലിയശാല രമേഷ്,​ സതീഷ് .ഐ.ബി,​ സത്യശീലൻ .എം.എ,​ ​ കെ.വി. ഗിരി,​ സുനിൽ .എസ്,​ പ്രദീപ് വർക്കല തുടങ്ങിയവർ പങ്കെടുത്തു. ബിൻകുമാർ ഓണവില്ല്,​ കരിക്കകം ത്രിവിക്രമൻ,​ ബാലചന്ദ്രൻ വാൽക്കണ്ണാടി,​ സുരേഷ് ആശാരി എന്നിവർ കേരളകൗമുദിയുടെ ആദരം ഏറ്റുവാങ്ങി. ഡോ. ബി. രാധാകൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ ഷാബു സുകുമാരൻ നന്ദിയും പറഞ്ഞു. 10,​ 12 ക്ളാസുകളിൽ ഉന്നതവിജയം നേടിയ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അവാർഡുകളും വിതരണം ചെയ്‌തു. നേരത്തേ പാളയത്ത് നിന്നാരംഭിച്ച ഘോഷയാത്ര ഗാന്ധിപാർക്കിൽ അവസാനിച്ചു.

ഫോട്ടോ: പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ നടന്ന 10-ാം വാർഷികത്തിന്റെയും വിശ്വകർമ്മദിനാചരണത്തിന്റെയും ഭാഗമായി കേരളകൗമുദിയുടെ ആദരം ഒ. രാജഗോപാൽ എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങിയ സുരേഷ് ആശാരി, കരിക്കകം ത്രിവിക്രമൻ, ബാലചന്ദ്രൻ വാൽക്കണ്ണാടി, ബിൻകുമാർ ഓണവില്ല് എന്നിവർ. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, പി.എസ്. ചന്ദ്രൻ, വാമനപുരം സാബു എന്നിവർ സമീപം