കൊച്ചി: നാവിക സേനയ്‌ക്കുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. തിങ്കളാഴ്‌ച വൈകിട്ടാണ് മോഷണം നടന്നതായി പരാതി നൽകിയത്. അതീവ സുരക്ഷാ മേഖലയിൽ കമ്പ്യൂട്ടർ തകർത്തായിരുന്നു കവർച്ച. ഹാർഡ് ഡിസ്‌ക്ക് എങ്ങനെയാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്താനായില്ല.സൗത്ത് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൾ പരിശോധന ആരംഭിച്ചു. കൊച്ചിൻ ഷിപ്‌യാർഡിലാണ് കപ്പലിന്റെ നിർമാണം പുരോഗമിക്കുന്നത്. 2009 ലാണ് കപ്പലിന്റെ നിർമാണം കൊച്ചിൻ ഷിപ്‌യാർഡിൽ ആരംഭിച്ചത്. നിലവിൽ ആയിരത്തിലധികം ജോലിക്കാർ കപ്പലിൽ ഉണ്ട് .2021ൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. 20,000 കോടി രൂപയാണ് കപ്പലിന്റെ നിർമാണച്ചെലവ്.