babu-police-case
വിധവയായ പ്രിയയെ വീട്ടിനുളളിൽ പൂട്ടിയിടാന്‍ ശ്രമിക്കവേ പൊലീസ് പിടിയിലായ ബാബു

പാറശാല: വീടിനു നേരെ ആക്രമണം നടത്തിയ ശേഷം വിധവയായ വീട്ടമ്മയെ മർദ്ദിച്ച് വീട്ടിനുള്ളിൽ പൂട്ടിയിടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസ് പിടിയിലായി. വാഴിച്ചൽ കളിവിളാകം പ്രാകലിൽ വിധവയായ വീട്ടമ്മ പ്രിയയുടെ (42) വീട്ടിനുളളിൽ കയറിയാണ് ആക്രമണം നടത്തിയത്. വീട്ടിനുള്ളിൽ പൂട്ടിയിടാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ വിയക്കോണം റോഡരികത്ത് വീട്ടിൽ ബാബുവിനെ (56) അതുവഴി വരുകയായിരുന്ന പൊലീസ് പിടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രിയിൽ പ്രിയയുടെ വീട്ടിലെത്തിയ അക്രമിയായ ബാബു ഇതെ വീട്ടമ്മയെെ മർദ്ദിച്ചിരുന്നു.തുടർന്ന് വീട്ടമ്മ ആശുപത്രിയിൽ ചികിത്സസ തേടുകയും പൊലിസിൽ പരാതി നൽകുകയുമായിരുന്നു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ പ്രിയയെ അവർ താമസിച്ചിരുന്ന വീട്ടിൽ ബാബു എത്തി തെരഞ്ഞെങ്കിലും കണ്ടത്താൻ കഴിയാത്തത്തിനാൽ പൂട്ടിയിട്ടിരുന്ന വീട് വെട്ടുക്കത്തി ഉപയോഗിച്ച് ജനൽ വാതിൽ തകർക്കുകയായിരുന്നു. ആ വീട്ടിൽ പ്രിയ താമസമില്ലെന്ന് മനസിലാക്കിയ പ്രതി പ്രിയയുടെ പേരേക്കോണത്തെ അനുഗ്രഹ എന്നവീട്ടിലെത്തി വീട് ചവിട്ടിതുറന്ന് വെട്ടുക്കത്തിഉപയോഗിച്ച് വീട്ടമ്മയെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണ ശേക്ഷം റോഡിൽ വെട്ടുകത്തിയുമായി നിൽക്കുകുകയായിരുന്ന ബാബുവിനെ അന്നും ആര്യൻകോട് പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പ്രിയ വീണ്ടും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആര്യൻകോട് സി ഐ സജീവ്, എ എസ് ഐ നാസറുദിൻ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അക്രമിയായ ബാബുവിനെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തശേക്ഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സി ഐ സജീവ് പറഞ്ഞു.