1. മലയാളം എന്ന പദം ഭാഷാവാചിയായി ഉപയോഗിച്ച ആദ്യ ഗ്രന്ഥം?
ഭീമേശ്വരപുരാണം
2. മലയാളം ഉൾപ്പെടുന്ന ഭാഷാഗോത്രം?
ദ്രാവിഡം
3. മലയാളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എഴുത്തച്ഛൻ
4. മലയാളത്തിൽ അച്ചടിച്ച ആദ്യ പുസ്തകം ?
സംക്ഷേപവേദാർത്ഥം
5. പദ്യവും ഗദ്യവും ഇടകലർന്ന കാവ്യരൂപം?
ചമ്പു
6. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചന്ദ്രവളയം എന്ന വാദ്യോപകരണം ഉപയോഗിച്ച് പാടിയിരുന്ന പാട്ട്?
രാമകഥാപ്പാട്ട്
7. കാന്തള്ളൂർശാലയെകുറിച്ച് പരാമർശമുള്ള കൃതി?
അനന്തപുരവർണനം
8. മലയാളത്തിലെ ഏറ്റവും പ്രാചീന ഗദ്യകൃതി?
ഭാഷാകൗടിലീയം
9. കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ രചിച്ചത്?
കുഞ്ചൻ നമ്പ്യാർ
10. എഴുത്തച്ഛൻ രചിച്ച നവരസങ്ങളും വർണിച്ചിട്ടുള്ള കൃതി?
മഹാഭാരതം കിളിപ്പാട്ട്
11. പതിനെട്ടരക്കവികളിൽ അരക്കവി ആര്?
പുനം നമ്പൂതിരി
12. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്രഗ്രന്ഥം രചിച്ചത്?
എൻ. കൃഷ്ണപിള്ള
13. ചലച്ചിത്രമായ ആദ്യ മലയാള നോവൽ?
മാർത്താണ്ഡവർമ്മ
14. എം.ടി. വാസുദേവൻനായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവൽ?
അറബിപ്പൊന്ന്
16. കേരളം വളരുന്നു എന്ന കൃതിയുടെ കർത്താവ്?
പാലാ നാരായണൻനായർ
17. വേദശബ്ദരത്നാകരം എന്ന ബൈബിൾ നിഘണ്ടു രചിച്ചത് ?
ഡോ. ഡി. ബാബുപോൾ
18. ഐതിഹ്യമാല എഴുതിയത്?
കൊട്ടാരത്തിൽ ശങ്കുണ്ണി
19. കേരള ചരിത്ര സംസ്കാര നിഘണ്ടു രചിച്ചത്?
എസ്.കെ. വസന്തൻ,
20. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വർഷം?
2013.