maria-sharapova

മോസ്കോ:പൈസ എങ്ങനെ ഉണ്ടാക്കണമെന്നും അതെങ്ങനെ ചെലവാക്കണമെന്നും ടെന്നീസ് താരം മരിയാ ഷറപ്പോവയെ ആരും പഠിപ്പിക്കേണ്ട. അതുകൊണ്ടാണല്ലോ ടെന്നീസിൽ നിന്ന് ഏറക്കുറെ പുറത്തായെന്ന് വ്യക്മായപ്പോൾ മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, പണ്ടത്തെ ഷറപ്പോവ ഇങ്ങനെയായിരുന്നില്ല. ലഭിക്കാൻപോകുന്ന വമ്പൻ സമ്മാനത്തുകയെക്കുറിച്ചാലോചിക്കുമ്പോൾ പാവം ബോധംകെട്ടുപോവുമായിരുന്നു. ലഭിച്ച പണം എങ്ങനെ ചെലവാക്കണമെന്നുപോലും അറിയില്ലായിരുന്നു..

ഇക്കാര്യങ്ങളൊക്കെ മറ്റാരെങ്കിലും പറഞ്ഞതാണെന്ന് വിചാരിക്കരുതേ. അടുത്തിടെ ഒരു അഭിമുഖത്തിൽ ഷറപ്പോവ തന്നെയാണ് എല്ലാം തുറന്നുപറഞ്ഞത്.

ആദ്യമായി ഒരു പ്രധാനമത്സരത്തിൽ വിജയിച്ചപ്പോൾ കിട്ടിയത് ഒരു വലിയ സംഖ്യായിരുന്നു. ശരിക്കും അത്രയും വലിയ തുകയെക്കുറിച്ചാലോചിച്ചപ്പോൾ ഉറക്കംപോലും ഇല്ലാത്ത അവസ്ഥയിലയായിപ്പോയി. ഇടത്തരം ഹോട്ടലുകളിൽ മാത്രമായിരുന്നു അതുവരെ ഞാൻ തങ്ങിയിരുന്നത്. വമ്പൻ ഹോട്ടലുകളിൽ തങ്ങുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നില്ല. പക്ഷേ, സമ്മാനത്തുക കിട്ടിയതോടെ ആദ്യത്തെ പ്രശ്നങ്ങളൊക്കെ മാറി-ഷറപ്പോവ പറയുന്നു.

സമ്മാനത്തുക കിട്ടിയതോടെ മരിയ ശരിക്കും അറുമാതിക്കുകയായിരുന്നു. മുന്തിയ ഹോട്ടലിൽ മുറിയെടുത്തു. അവിടെ ശരിക്കും അടിച്ചുപൊളിക്കുകയായിരുന്നു. മുറിയിലും നീന്തൽക്കുളത്തിലും ബാത്ത് ടബിലുമൊക്കെ മണിക്കൂറുകളോളം ചെലവഴിച്ചു. അന്നുകിട്ടിയ ആനന്ദം പിന്നീടിതുവരെ അനുഭവിക്കാൻ പറ്റിയിട്ടില്ലത്രേ.

മുപ്പത്തിരണ്ടുകാരിയായ മരിയയ്ക്കുമുന്നിൽ ഇപ്പോൾ ടെന്നീസ് ഏറക്കുറെ അടഞ്ഞ അദ്ധ്യായമാണ്. പക്ഷേ, മോഡലിംഗിൽ ഇപ്പോഴും എണ്ണപ്പെട്ട വ്യക്തിത്വത്തിനുടമയാണ് മരിയ.