janadal-s

ബാലരാമപുരം: ജനതാദൾ (എസ്)​ കരകുളം പഞ്ചായത്ത് സമ്മേളനം ഒക്ടോബർ 5,​6 തീയതികളിൽ നടക്കും. 5 ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം ജനതാദൾ(എസ്)​ ദേശീയ ജനറൽ സെകട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ കരകുളം വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ഇന്ദിര ആമുഖപ്രസംഗം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കൊല്ലങ്കോട് രവീന്ദ്രൻ നായർ,​ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ,​ മഹിള ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഡി.ആർ.സെലിൻ,​ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പീറ്റർ പോൾ,​ ജില്ലാ സെക്രട്ടറിമാരായ വി.സുധാകരൻ,​കോളിയൂർ സുരേഷ്,​ ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ഡി.ശശികുമാർ,​ കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു,​ കോവളം മണ്ഡലം സെക്രട്ടറി കരിച്ചൽ ജ്ഞാനദാസ്,​ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അടിമലത്തുറ എം.സി എംബ്രോൺ,​ ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.ബി.രാജൻ,​കെ.ചന്ദ്രശേഖരൻ എന്നിവർ സംസാരിക്കും.സ്വാഗതസംഘം ജനറൽ കൺവീനർ പുല്ലുവിള വിൻസെന്റ് സ്വാഗതവും മെമ്പർ പ്രിൻസി നന്ദിയും പറയും. 6ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ അഡ്വ.ജമീലാപ്രകാശം ഉദ്ഘാടനം ചെയ്യും.ടി.ഇന്ദിര അദ്ധ്യക്ഷത വഹിക്കും.കോവളം രാജൻ,​ മാങ്കിളി ശിവൻ,​ അഡ്വ.ജി.മുരളീധരൻ നായർ,​ടി.വിജയൻ,​എൽ.ഡി.സൗധ പിയോപ്പോൾ,​ വെങ്ങാനൂർ ജയൻബാബു,​ എസ്.സെൽവാനോസ് എന്നിവർ സംസാരിക്കും.പുല്ലുവിള ജോയി സ്വാഗതവും എൽ.സെബാസ്റ്റിൻ നന്ദിയും പറയും.4 ന് സംഘടന ചർച്ച,​പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സിന്ദു ഐവിൻ റിപ്പോർട്ട് അവതരിപ്പിക്കും. കെ.സെൽവം അദ്ധ്യക്ഷത വഹിക്കും.