gandhi-square-thodupuzh

ബാലരാമപുരം: ഗാന്ധിജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിയൻ ബാലകേന്ദ്രം താലൂക്ക് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ തൊണ്ണൂറിൽപ്പരം സ്കൂളുകളിൽ ഒരേ സമയത്ത് ഒരേ വിഷയത്തിൽ രചനാമത്സരങ്ങൾ സംഘടിപ്പിച്ചത് വേറിട്ട അനുഭവമായി. താലൂക്കിലെ ഹൈസ്കൂളിലും ഹയർസെക്കൻഡറി സ്കൂളുകളിലുമാണ് ഗാന്ധിയൻ ആശയങ്ങളെ അവലംബമാക്കി ഉപന്യാസം, ​കവിത,​ പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നത്. രാവിലെ 10 ന് ആരംഭിച്ച രചനാമത്സരങ്ങൾ ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു. ഓരോ സ്കൂളിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സ്കൂൾ തലത്തിലും ഇവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് താലൂക്ക് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും സമ്മാനങ്ങൾ നൽകും. ഗാന്ധിജിയുടെ ജന്മവാർഷികത്തിന്റെ സമാപന സമ്മേളനം 29 ന് ഉച്ചയ്ക്ക് രണ്ടിന് നെയ്യാറ്റിൻകര ജി.ആർ.പബ്ലിക് സ്കൂളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ബാലകേന്ദ്രം വൈസ് ചെയർമാൻ ഭദ്രാ സുമേഷ് അദ്ധ്യക്ഷത വഹിക്കും. കെ.ആൻസലൻ എം.എൽ.എ,​ ഡോ.എ.നീലലോഹിതദാസ്,​ മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്യൂ. ആർ.ഹീബ,​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു,​ സിസ്റ്റർ മൈഥിലി,​ മുൻ എം.എൽ.എ ജമീലാപ്രകാശം,​ വി.എസ്.ഹരീന്ദ്രനാഥ്,​ അജിത്ത് വെണ്ണിയൂർ, ​വി.സുധാകരൻ,​ ഡി.ടൈറ്റസ്,​ അയിര ശശി,​ എൽ.ആർ.സുദർശനകുമാർ,​ ടി.സദാനന്ദൻ,​ വി.രത്നരാജ്,​ ജെ.ഷൈൻകുമാർ,​ വെള്ളറട ദാനം,​ തെന്നൂർക്കോണം ബാബു,​ നെല്ലിമൂട് പ്രഭാകരൻ,​ കരിച്ചൽ ജ്ഞാനദാസ്,​ ചൊവ്വര രാമചന്ദ്രൻ,​ കോവളം രാജൻ എന്നിവർ സംസാരിക്കും. താലൂക്ക് തല പ്രസംഗ മത്സരം 29 ന് രാവിലെ 9.30 മുതൽ ജി.ആർ പബ്ലിക് സ്കൂളിൽ നടക്കും. മത്സരങ്ങൾ മലയാളത്തിലായിരിക്കുമെന്ന് താലൂക്ക് രക്ഷാധികാരി വി.സുധാകരൻ അറിയിച്ചു.