വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘവും കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ വിഭാഗമായ ഭാരത് ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ സാംസ്കാരികോത്സവത്തിന് വെഞ്ഞാറമൂട്ടിൽ വർണാഭമായ തുടക്കം. മദ്ധ്യപ്രദേശ് കലാകാരന്മാരുടെ ബദായി, നോർത്താ നൃത്തരൂപങ്ങൾ, റെഡ്സ്റ്റാർ കാറമേൽ കണ്ണൂരിന്റെ മലബാർ കലാരൂപമായ പെൺപൂരക്കളി എന്നിവ വെഞ്ഞാറമൂട് കലാഗ്രാമത്തിന് പുത്തൻ അനുഭവമായി. വെഞ്ഞാറമൂട് സ്വരാജ് അങ്കണത്തിൽ ഡി.കെ. മുരളി എം.എൽ.എ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഡോ. ബി. നജീബ് അദ്ധ്യക്ഷനായി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കെ. മീരാൻ, പ്രൊഫ. ആർ. രമേശൻനായർ, അശോക് ശശി, ഗീത രംഗപ്രഭാത്, വിഭു പിരപ്പൻകോട്, ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, ഷിബു മക്കാംകോണം, അസീന ബീവി തുടങ്ങിയവർ സംസാരിച്ചു. കെ. ബാബുരാജ് സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.