school

കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ, വിദ്യാഭ്യാസ കാര്യങ്ങളിൽ മികവും എന്നാൽ ഭൗതിക സാചര്യങ്ങളിൽ പിന്നോട്ടുമായിരുന്ന കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളും ഹൈടക്ക് ആകുന്നു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പു മുട്ടുകയായിരുന്നു. ബി. സത്യൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 3 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചത്. ആദ്യ കാലങ്ങളിൽ ഓല ഷെഡും പിന്നീട് ആസ്ബറ്റോസ് ഷെഡുകളിലും പ്രവർത്തിച്ചു വന്നിരുന്ന ക്ലാസ് മുറികളാണ് ഇവിടുണ്ടായിരുന്നത്. അടുത്ത കാലത്ത് ഹയർ സെക്കൻഡറി കൂടി അനുവദിച്ചതോടെ സ്കൂൾ സ്ഥല പരിമിതിയിൽ വീർപ്പു മുട്ടാൻ തുടങ്ങി. ഇത് ബി. സത്യൻ എം.എൽ.എയുടെ ശ്രദ്ധയിൽ പ്പെടുകയും എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ അനുവദിക്കുകയും ആയിരുന്നു.