തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 38-ാമത് ചരമവാർഷിക ദിനമായ ഇന്നലെ പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപരുടെ അന്ത്യവിശ്രമസ്ഥലത്ത് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പുഷ്പാർച്ചന നടത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എം.എൽ.എമാരായ സി. ദിവാകരൻ, വി.എസ്. ശിവകുമാർ, മുൻ മന്ത്രി പി.കെ. ഗുരുദാസൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, കേരളകൗമുദി എംപ്ളോയീസ് വെൽഫെയർ ഫോറം പ്രസിഡന്റ് എം.എം. സുബൈർ, ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്, കേരളകൗമുദി നോൺജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ, ജനറൽ സെക്രട്ടറി കെ.എസ്. സാബു, കേരളകൗമുദി എംപ്ളോയീസ് വെൽഫെയർ ഫോറം സെക്രട്ടറി വിജയകുമാരൻ നായർ, ഡോ. എം. ശാർങ് ഗധരൻ തുടങ്ങിയവർ രാവിലെ പത്രാധിപർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് നേതാക്കളായ കെ.എസ്. അനിൽ, എം.എസ്. സുരേന്ദ്രൻ, രാജധാനി ഗ്രൂപ്പ് ഡയറക്ടർമാരായ രേഷ്മ ബിജുരമേശ്, നന്ദു, സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ ട്രസ്റ്ര് സെക്രട്ടറി ഇ.കെ. സുഗതൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ഡോ. പി. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, സെക്രട്ടറി അനീഷ് ദേവൻ, ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്, സെക്രട്ടറി രാജേഷ് ഇടവക്കോട്, വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, മുൻ ഡയറക്ടർ ബോർഡ് അംഗം പ്രദീപ് ദിവാകരൻ, യൂണിയൻ കൗൺസിലർമാരായ ബിജു കരിയിൽ, ബാലകൃഷ്ണൻ കഴക്കൂട്ടം, യൂണിയൻ പഞ്ചായത്ത് അംഗം ബാബു ശുശ്രുതൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, അഡ്വ. എൽ. രമേശ്ബാബു, വി.ആർ. സുരേഷ് ബാബു, എം.എസ്. സുരേന്ദ്രൻ, പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ, എൻ. ആനന്ദരാജൻ, പട്ടം രവി, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ. പ്രേംലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി നരുവാമൂട് കെ. കുമാർ, ശ്രീനാരായണ സാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് വിജയൻ ശേഖർ, സെക്രട്ടറി പി.ജി. ശിവബാബു, ഡി. കൃഷ്ണമൂർത്തി, സുചിത്ര, ക്ളാരൻസ് മിരാൻഡ, ശ്രീസുഗത്, പ്ളാവിള ജയറാം, ഗുരുധർമ്മപ്രചാരണ സഭ കേന്ദ്രസമിതി എക്സിക്യൂട്ടിവ് അംഗം കെ. ജയധരൻ, സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്ര് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ, ഡോ. എൻ. വിശ്വനാഥൻ, അരുവിപ്പുറം ശ്രീകുമാർ, മണ്ണന്തല എ.കെ. മോഹനൻ, കെ.എസ്. ശിവരാജൻ, നിരാഴി ശാഖാ പ്രസിഡന്റ് എൻ. ആനന്ദരാജൻ, പേട്ട ജി. രവീന്ദ്രൻ, പേട്ട പുത്തൻകോവിൽ സെക്രട്ടറി സി.പി. സേതുനാഥ്, മണി അഴിക്കോട്, കടകംപള്ളി ഹരിദാസ്, പേട്ട വിജയൻ, മംഗളശ്രീ, കരുംകുളം ശിവരാജൻ, എസ്. ശ്രീകണ്ഠൻ, എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഭാരവാഹികളായ അഡ്വ. കെ. സാംബശിവൻ, എസ്. രാധാകൃഷ്ണൻ, ജി. സന്തോഷ്, വി. ദിവാകരൻ, എം.എൽ. ഉഷാരാജ്, ബി.കെ. സന്തോഷ്, എ.വി. ശ്രീജിത്ത്, തോപ്പിൽ ദിലീപ്, കരിക്കകം സുരേന്ദ്രൻ, ഡി. രാധാകൃഷ്ണൻ, ജയചന്ദ്രൻ, ബാബുകുമാർ, ആശാൻ അക്കാഡമി ഭാരവാഹികളായ പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി, ഒ.പി. വിശ്വനാഥൻ, പൂതംകോട് ഹരികുമാർ, എം. സത്യവ്രതൻ, എസ്. ഗോപകുമാർ, പുരോഗമന സാംസ്കാരികവേദി സംസ്ഥാന ഭാരവാഹികളായ ശാസ്താന്തല സഹദേവൻ, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, എൻ. കൃഷ്ണൻ, ഒറീസ രവീന്ദ്രൻ, ഷാജിൽകുമാർ, പാപ്പനംകോട് അൻസാരി തുടങ്ങിയവരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.