പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം പ്രാക്ടിക്കൽ 23 മുതൽ 25 വരെ നടത്തും.
ആറാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹില്ലിൽ നടക്കും.
ടൈംടേബിൾ
2019 ഒക്ടോബർ 4 മുതൽ ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീം (പ്രൈവറ്റ്, എസ്.ഡി.ഇ) സെപ്റ്റംബർ/ഒക്ടോബർ 2019 സപ്ലിമെന്ററി പരീക്ഷ, ഒക്ടോബർ 9 മുതൽ ആരംഭിക്കുന്ന ബി.കോം എസ്.ഡി.ഇ മൂന്നാം സെമസ്റ്റർ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വൈവാവോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.ബി.എ 2013 & 2014 ബാച്ചിന്റെ സപ്ലിമെന്ററി വൈവാവോസി 24 ന് 10ന് സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയം കേന്ദ്രത്തിൽ നടത്തും. വൈവ വോസി പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ ഹാൾടിക്കറ്റും പ്രോജക്ട് റിപ്പോർട്ടിന്റെ കോപ്പിയും ഹാജരാക്കണം.
പരീക്ഷാകേന്ദ്രങ്ങൾ
23 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ സ്കീം പാർട്ട് മൂന്ന് മെയിൻ, സബ്സിഡിയറി, സപ്ലിമെന്ററി പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർത്ഥികൾ കെ.യു.സി.ടി.ഇ കാര്യവട്ടത്തും ആൾ സെയിന്റ്സ് കോളേജ് ആവശ്യപ്പെട്ട എല്ലാ ആൺകുട്ടികളും എം.ജി കോളേജ്, തിരുവനന്തപുരത്തും എല്ലാ പെൺകുട്ടികളും ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരത്തും മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം, ഇക്ബാൽ കോളേജ്, പെരിങ്ങമല, എസ്.എൻ കോളേജ്, ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും, എൻ.എസ്.എസ് കോളേജ്, നീറമൺകര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരത്തും ഗവ.കോളേജ്, നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാടും കെ.എൻ.എം. കോളേജ്, കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും എസ്.എൻ കോളേജ്, വർക്കല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്തും എഫ്.എം.എൻ കോളേജ്, കൊല്ലം, എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്തും എസ്.ഡി കോളേജ്, ആലപ്പുഴ, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമെൻ, ആലപ്പുഴ, സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല, ടി.കെ.എം.എം നങ്ങ്യാർകുളങ്ങര, ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് ചേർത്തലയിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ (ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി - ഓൺലൈനായി) അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒക്ടോബർ 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ചർ) പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 1 വരെയും അപേക്ഷിക്കാം.
സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് കോഴ്സുകളുടെ മൂന്നാം സെമസ്റ്റർ ഒക്ടോബർ 2019 പരീക്ഷയ്ക്കുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 1 വരെയും അപേക്ഷിക്കാം.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2014 സ്കീം - റഗുലർ, സപ്ലിമെന്ററി) ആറാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പുതുക്കിയ ഇന്റർവ്യൂ തീയതി
23, 26 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുളള (കോൺട്രാക്ട് അടിസ്ഥാനത്തിൽ) ഇന്റർവ്യൂ യഥാക്രമം ഒക്ടോബർ 4, 5 തീയതികളിലേക്ക് മാറ്റിവച്ചു. നിർദ്ദേശിക്കപ്പെട്ടവർ രാവിലെ 8.30 ന് സർവകലാശാലയിൽ ഹാജരാകണം.