മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബ് അഴൂർ ഗവ. ഹൈസ്കൂളിലെ 130 കുട്ടികളെ സ്കൂളിൽവച്ച് പരിശോധിക്കുകയും 92 കുട്ടികൾക്ക് കണ്ണട ആവശ്യമുള്ളതായി കണ്ടെത്തുകയും ചെയ്തു. വെയിലൂർ ഗവ. ഹൈസ്കൂൾ, മാതശേരികോണം യു.പി.എസ്, വി.പി.യു.പി.എസ് പെരുങ്ങുഴി, എൽ.പി.എസ് പെരുങ്ങുഴി എന്നീ സ്കൂളുകളിലെ 150ൽപ്പരം കുട്ടികളെ വെയിലൂർ ഗവ. ഹൈസ്കൂളിൽ വച്ച് പരിശോധിക്കുകയും 90 കുട്ടികൾക്ക് കണ്ണട ആവശ്യമുള്ളതായി കണ്ടെത്തി. വർക്കല ഡോ. അനൂപ്‌സ് ഇൻസൈറ്റ് കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വെയിലൂർ ഗവ. ഹൈസ്കൂളിൽ വച്ച് നടന്ന ക്യാമ്പ് മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചെയർമാൻ ലയൺ ലക്ഷ്മിനായർ, സ്കൂൾ ഇൻചാർജ് എസ്. സജിത, ലയൺ എസ്. ജാദു, ലയൺ അബ്ദുൽ വാഹീദ്, ലയൺ അബ്ദുൽ റഷീദ്, ലയൺ ജയജാദു, ഷാജിഖാൻ, പി.ടി.എ പ്രസിഡന്റ് ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.