paara

മലയിൻകീഴ് : ശാസ്താംപാറ വിനോദകേന്ദ്രത്തിൽ പ്രവേശിക്കാൻ പണപ്പിരിവ് നടത്തിയെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയുടെ കാബിനിലെത്തി ഉപരോധിച്ചു. ശാസ്‌താംപാറ വിനോദകേന്ദ്രത്തിലെത്തുന്നവരിൽ നിന്ന് പ്രവേശന ഫീസായി 10 രൂപ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാൽ രേഖാമൂലം പരാതി കിട്ടിയാൽ അന്വേഷിക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി പ്രതിഷേധക്കാരെ അറിയിച്ചു. ബി.ജെ.പി വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വിളപ്പിൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ടി.പി.വിശാഖ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ചെറുകോട് അനിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, പാർലമെന്ററി പാർട്ടി നേതാവ് പേയാട് കാർത്തികേയൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.