hill

കാട്ടാക്കട: കള്ളിക്കാട് ആടുവള്ളി ഹിൽവ്യൂ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വൈ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ.ബി.വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നെയ്യാർ ഡാം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ടി.എസ്. അജോഷ് തമ്പി, റൺസിമെർലിൻജോൺ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൽ. സാനുമതി, കവിതാവിൽസന്റ്, അസസിയേഷൻ ഭാരവാഹികളായ കെ. ആർബി, പി. ശ്രീനിവാസൻ, കെ.ജി. വിജയകുമാർ, സെക്രട്ടറി കെ. പ്രഭാകരൻ, ട്രഷറർ എസ്. രഞ്ചുലാൽ എന്നിവർ സംസാരിച്ചു. ഓണാഘോഷ കലാപരിപരിപാടികളിലെ വിജയികളേയും ഉന്നത വിജയികളേയും ആദരിച്ചു.