മെഡൽ പ്രതീക്ഷയുമായി പൂജ ധൻദ
നൂർ-സുൽത്താൻ : ഇന്ത്യൻ വനിതാ താരം വിനേഷ് ഫോഗാട്ട് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കി.ഗ്രാം വിഭാഗത്തിൽ വെങ്കലമെഡലും 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും സ്വന്തമാക്കി. ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് വിനീഷ് കഴിഞ്ഞമൂന്ന് ലോകചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടും നേടാൻ കഴിയാതിരുന്ന മെഡലാണ് ഇക്കുറി കസാഖിസ്ഥാനിൽ നിന്ന് വിനേഷ് സ്വന്തമാക്കിയിരിക്കുന്നത്.
റെപ്പാഷേ റൗണ്ടിലെ അവസാന മത്സരത്തിൽ മരിയ പ്രിവോലാറകിയെ മലർത്തിയടിച്ചാണ് വിനീഷ് വെങ്കലം നേടിയത്., രണ്ടുതവണ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള താരമാണ് മരിയ.
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് വിനേഷ് മെഡലിലേക്ക് എത്തിയത്.
സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻ മായു മുകൈദയോട് തോറ്റതോടെയാണ് വിനേഷിന് റെപ്പാഷേ റൗണ്ടിൽ മത്സരിക്കേണ്ടിവന്നത്.
ഇന്നലെ റെപ്പാഷെ റൗണ്ടിലെ ആദ്യമത്സരത്തിൽ ഉക്രൈനിന്റെ യൂലിയ ബ്ളാഹിനയെ 5-0 ത്തിന് കീഴടക്കി.
തുടർന്ന് ലോക ഒന്നാംനമ്പർ താരം സാറാ ആൻ ഹിൽഡ്രെബ്രാൻഡ് ത്തിനെ കീഴടക്കി. ഇതോടെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയിരുന്നു.
ഒടുവിലായിരുന്നു മരിയയ്ക്ക് എതിരായ വിജയം.
5
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ഗുസ്ിത താരമാണ് വിനേഷ്. അൽക്കാ ടോമർ, ഗീതാ ഫോഗാട്ട്, ബബിത ഫോഗാട്ട് , പൂജ ധൻദ എന്നിവരാണ് മുമ്പ് മെഡൽ നേടിയവർ.
ഏഷ്യൻ ഗെയിംസിലെയും കോമൺ വെൽത്ത് ഗെയിംസിലെയും സ്വർണമെഡൽ ജേതാവാണ് വിനേഷ്.
59 കി. ഗ്രാം വിഭാഗത്തിലാണ് പൂജാധൻദ മെഡലിനടുത്ത് എത്തിയിരിക്കുന്നത്. സെമിയിൽ റഷ്യയുടെ ഒപ്ചാറോവയോട് തോറ്റ പൂജയ്ക്ക് റൊഷേ റൗണ്ടിൽ വിജയിക്കാനായാൽ വെങ്കലം ലഭിക്കും.
രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാകാൻ ഒരുങ്ങുകയാണ് പൂജ. ഇന്ത്യൻ പുരുഷതാരം ബജ്റംഗ് പുനിയ മാ്രമാണ് ഇതിന് മുമ്പ് രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയിട്ടുള്ളൂ.
എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മെഡലാണിത്. 10 മാസമേ ആയിട്ടുള്ളൂ. 53 കി.ഗ്രാം കാറ്റഗറിയിലേക്ക് മാറിയിട്ട്. അതിനുള്ളിൽ മെഡൽ നേടാനായതിൽ അതിയായ സന്തോഷം .
വിനേഷ് ഫോഗാട്ട്.