arunkumar

പാറശാല: തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവല്ലം പാച്ചല്ലൂർ കുമിളി നഗറിലെ അരുൺ നിവാസിൽ കുമിളികണ്ണൻ എന്ന് വിളിക്കുന്ന അരുൺകുമാർ (22) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ദേശീയ പാതയിൽ വാഹന പരിശോധനയ്ക്കിടെ പരശുവയ്ക്കൽ ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒറ്റയ്ക്ക് ബാഗുമായി നിൽക്കുകയായിരുന്നു അരുണിനെ പിടികൂടി പരിശോധിക്കവെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ റിൻമാൻഡ് ചെയ്തു. അമരവിള എക്സൈസ് ഇൻസ്‌പെക്ടർ എൽ.ആർ. അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഡി.വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ലാൽകൃഷ്ണ, അനീഷ്, സ്റ്റീഫൻ, സുഭാഷ്‌കുമാർ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.