തിരുവനന്തപുരം: തിരുവോണ ദിവസം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. മണക്കാട് ആറ്റുകാൽ പാടശ്ശേരി വയലിൽ വീട്ടിൽ മക്കു എന്ന ശ്രീജിത്ത് (25), പാടശ്ശേരി ടി.സി. 22/215 പണയിൽ വീട്ടിൽ വാവച്ചി എന്ന ശരത്ത് (23), മുട്ടത്തറ വടുവത്തു കോവിലിനു പുറകുവശം ടി.സി 71/4220 ൽ നിന്ന് തിരുവല്ലം പാപ്പാംചാണിയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (27) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മണക്കാട് ആറ്റുകാൽ വാർഡിൽ പാടശ്ശേരി ടിസി 22/223 വയലിൽ വീട്ടിൽ മനുവിനെയാണ് (30) അയൽവാസികൾ ചേർന്ന് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. രണ്ടു മാസം മുമ്പ് പ്രതികളിലൊരാളെ റെഡ് മനു എന്ന മനു ആക്രമിച്ച് പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിൽ. പ്രതികളെ റിമാൻഡ് ചെയ്തു.