ലണ്ടൻ: തലച്ചോർ എപ്പോഴും ശക്തിയോടെ പ്രവർത്തിക്കണോ?.എളുപ്പവഴി ഇതാ.. ദിവസവും ചായ കുടിക്കുക. സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകരുടേതാണ് ഇൗ വെളിപ്പെടുത്തൽ. അറുപതിനും അതിനുമുകളിലും പ്രായമുള്ള 36പേരിലാണ് പഠനം നടത്തിയത്. ആഴ്ചയിൽ നാലുദിവസമെങ്കിലും ഗ്രീൻടീയോ ബ്ളാക്ക് ടീയോ കുടിക്കുന്നവരുടെ തലച്ചോർ അല്ലാത്തവരെ അപേക്ഷിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ചായ കുടിക്കുന്നവർക്ക് ധാരണയും അവബോധവും കൂടുതലായിരിക്കുകയും ചെയ്യും. ചായയിൽ അടങ്ങിയിരിക്കുന്ന ചില ഉത്തേജക വസ്തുക്കളായിരിക്കാം കാരണം എന്നാണ് ഗവേഷകർ പറയുന്നത്.