നെയ്യാറ്റിൻകര: ജില്ലാ ജനറൽ ആശുപത്രിയിൽ വർദ്ധിപ്പിച്ച ഒ.പി ടിക്കറ്റ് ചാർജ്ജും പ്രവേശന ഫീസും റദ്ദാക്കുക, ആശുപത്രിയിലെ അനധികൃത നിയമനങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ ആശുപത്രിക്ക് മുൻപിൽ ധർണ നടത്തി. പണി പൂർത്തിയായ ബഹുനില മന്ദിരം രോഗികൾക്കായി തുറന്നു നൽകുക,ക്യാന്റീൻ തുറന്നു പ്രവർത്തിപ്പിക്കുക, ആശുപത്രിക്ക് സമീപമുള്ള മദ്യശാല പൂട്ടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടു വച്ചു. ധർണ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. വി.പി. ഷിനോജ് അദ്ധ്യക്ഷനായിരുന്നു. ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, അഡ്വ.എസ്.കെ. അശോക് കുമാർ, ജെ. ജോസ് ഫ്രാങ്ക്ലിൻ, മാരായമുട്ടം സുരേഷ്, എം.എസ്. അനിൽ, ടി. സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ഇളവനിക്കര സാം, പെരുമ്പഴുതൂർ സുരേന്ദ്രൻ, അയിരൂർ സുഭാഷ്, വ്ലാങ്ങാമുറി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.