general

ബാലരാമപുരം: നേമം ഗവ. യു.പി.എസിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ക്ലാസ്സിലെ വിവിധ ശേഷിക്കാരായ എല്ലാ കുട്ടികളേയും ഗണിതത്തിലെ പ്രാഥമിക പഠനനേട്ടങ്ങൾ ആർജ്ജിക്കുന്നതിൽ പ്രാഗത്ഭ്യമുള്ളവരാക്കി മാറ്റാനാണ് ഉല്ലാസ ഗണിതവും ഗണിതവിജയവും ലക്ഷ്യമിടുന്നത്. കുട്ടികൾ ഗൃഹസ്ഥമാക്കേണ്ട സംഖ്യാബോധം,​ സംഖ്യാവ്യാഖ്യാനം,​ അടിസ്ഥാന ഗണിതക്രീയകൾ,​ സ്ഥാനവില,​ ഭിന്നസംഖ്യ,​ ഹരണം തുടങ്ങിയ ഗണിതപ്രക്രീയകൾ പാഠപുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തനങ്ങളോടൊപ്പം അനായാസമായി കുട്ടികളിലെത്തിക്കും. വിവിധ ഗണിതപ്രവർത്തനങ്ങളിലൂടെ ഒരുമിച്ചുള്ള സുഹൃത്ത് വലയത്തിൽ ഗണിതാശയങ്ങൾ കളിച്ചു പഠിക്കാനാണ് കുട്ടികൾക്ക് അവസരമൊരുങ്ങുന്നത്. ഇതിനുള്ള പ്രായോഗിഗ പരീശിലനവും സാമഗ്രികൾ പരിചയപ്പെടലുമാണ് അദ്ധ്യാപക ശില്പശാലയിൽ നടക്കുന്നത്. വരും ദിവസങ്ങളിൽ സ്കൂൾ തലത്തിൽ പ്രായോഗിഗ പരിശീലനം നൽകുമെന്ന് അദ്ധ്യാപകർ പറഞ്ഞു. ഹെഡ്മാസ്റ്റർ വി. ജയചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട ഓഫീസർ ബി. ശ്രീകുമാരൻ ആമുഖപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡ് ബി.കെ. ശൈലജകുമാരി,​ ജോളി ജോൺ എന്നിവർ പങ്കെടുത്തു. റാം സുജിൻ,​ അജികുമാർ,​ എ.എസ്. മൻസൂർ,​ പ്രീത. ആർ.നായർ എന്നിവർ നേതൃത്വം നൽകി.