p-v-sindhu-reception
p v sindhu reception

തിരുവനന്തപുരം: ലോക വനിതാ ബാ‌ഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സ്വീകരണം നൽകുമെന്ന് സെക്രട്ടറി വി. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒക്ടോബർ 9ന് വൈകിട്ട് 3.30ന് ആണ് സ്വീകരണം. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് സമ്മാനിക്കും. ഓൺലൈൻ സ്പോർട്സ് ചാനൽ, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

മന്ത്രിമാരായ ഇ.പി ജയരാജൻ, ടി.എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത്, എം.എൽ.എമാർ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി സൈക്ലിംഗ് താരങ്ങൾ, റോളർ സ്കേറ്റിംഗ്, അശ്വാരൂഢ സേന, കായിക താരങ്ങൾ എന്നിവരുടെ അകമ്പടിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് സിന്ധുവിനെ തുറന്ന ജീപ്പിൽ ആനയിക്കും. എസ്. രാജീവ്, രഘുചന്ദ്രൻ നായർ, എം.ആർ രഞ്ജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.