ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ എരുത്താവൂർ മുളമൂട് കേന്ദ്രീകരിച്ച് ചൈതന്യ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.ബാലരാമപുരം ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി.സജീവ് ഉദ്ഘാടനം ചെയ്തു.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് അസോസിയേഷൻ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.ഭാരവാഹികളായി ആർ.ചന്ദ്രൻ (പ്രസിഡന്റ്), ജി.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ് ),ഗോകുലം തുളസീധരൻ (ജനറൽ സെക്രട്ടറി),സി.ഫ്രാൻസിസ്,ഒ.ബീന(ജോയിന്റ് സെക്രട്ടറിമാർ),ശ്രീകുമാരൻ (ട്രഷറർ) എന്നിവരടങ്ങുന്ന 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.