general

ബാലരാമപുരം: എം. വിൻസെന്റ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ച് അടിയന്തരമായി നിർമ്മിക്കേണ്ട പദ്ധതികളെ കുറിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. പുതിയ കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂം ഹയർ സെക്കൻഡറി ലാബുകൾ, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവ നിർമ്മിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ റോബിൻ ജോസ്, എച്ച്.എം അനിതകുമാരി, പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്. ഉദയകുമാർ, വൈസ് പ്രസിഡന്റ് സജയകുമാർ, സ്റ്റാഫ് സെക്രട്ടറി റെജി, പി.ടി.എ മെമ്പർ ബിജു, സർക്കാർ നിയോഗിച്ച 'ഇൻകൽ' കമ്പനിയുടെ ആർക്കിടെക്റ്റ് നവീൻ ബിനോയ്, ഡെപ്യൂട്ടി മാനേജർ അജേഷ്, അസി.എൻജിനീയർ മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. എത്രയും വേഗം ഡി.പി.ആർ തയാറാക്കി അടുത്ത കിഫ്ബി ബോഡ് മീറ്റിംഗിൽ സമർപ്പിക്കാൻ എം.എൽ.എ 'ഇൻകൽ' കമ്പനിക്ക് നിർദ്ദേശം നൽകി.