astro

​​പകൽ 11 മണി 21 മിനിറ്റ് 19 സെക്കന്റ് വരെ രോഹിണി ശേഷം മകയിരം.

അശ്വതി - വിദ്യാർത്ഥികൾക്ക് അനുകൂല ദിനം.

ഭരണി - സ്ഥാനമാനം ലഭിക്കും.ബാദ്ധ്യത കുറയും.

കാർത്തിക - ആനുകുല്യങ്ങൾ ലഭിക്കും.ബന്ധുജന ഗുണം.

രോഹിണി - സ്വദേശം വിട്ട് നിൽക്കേണ്ടി വരും.

മകയിരം - തൊഴിൽ ലാഭം, സഹപ്രവർത്തകരുടെ പിന്തുണ.

തിരുവാതിര - ധനനഷ്ടം, യാത്രാദുരിതം

പുണർതം - സുഖക്കുറവ്, ഒരു കാര്യത്തിനായി ഒന്നിലേറെ തവണ യാത്ര.

പൂയം - ഇഷ്ടപ്പെട്ട ഇടത്തേക്ക് സ്ഥലമാറ്റം.

ആയില്യം - വിദ്യാകാര്യങ്ങളിൽ ഉയർച്ച. വിഷമതകളിൽ നിന്ന് മോചനം.

മകം - കഴിവുകളിൽ അംഗീകാരം. ഉന്നത വിജയം.

പൂരം - കാർഷിക ആദായം വർദ്ധിക്കും. തടസം മാറും.

ഉത്രം - സ്ത്രീ ജനങ്ങൾ വഴി ധന നേട്ടം.

അത്തം - ജനങ്ങളുമായി രമ്യതയിലെത്തും. കച്ചവടത്തിൽ ലാഭം കൊയ്യും.

ചിത്തിര - ബാദ്ധ്യത കാരണം മനഃക്ലേശം. സഹായങ്ങൾ വഴി മാറി പോകും.
ചോതി - സ്വസ്ഥത ലഭിക്കും. ഭൂമി വാഹനം എന്നിവ വാങ്ങാൻ നല്ല ദിനം.

വിശാഖം - വിശ്വസിച്ചിരുന്നവർ ചതിച്ചതിൽ ദുഃഖിക്കും.

അനിഴം - എല്ലായിടത്തം വിജയപ്രതീക്ഷ.

കേട്ട - സ്ത്രീകൾ കാരണം പലവിധ നേട്ടങ്ങൾ.

മൂലം - ഭാഗ്യ അനുഭവങ്ങൾ വർദ്ധിക്കും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും.

പൂരാടം - സാമ്പത്തിക സ്ഥിതി ശക്തമാകും. പങ്കാളി മുഖേന ഗുണങ്ങൾ.

ഉത്രാടം - അറിയപ്പെടാത്ത ശത്രുക്കളുടെ ചതിയിൽപ്പെടും.

തിരുവോണം - ഇഷ്ടടക്കാരെ യാത്രയിൽ കണ്ടുമുട്ടും.

അവിട്ടം - തൊഴിൽ രംഗത്ത് എതിർപ്പുകൾ.

ചതയം - പദവിയും സ്ഥാനങ്ങളും ലഭിക്കും.

പൂരുരുട്ടാതി - സ്ഥാനഭ്രംശം സംഭവിക്കും.

ഉത്തൃട്ടാതി - മാനസിക അസ്വസ്ഥതകൾ ശമിക്കും.

രേവതി - ഔദ്യോഗിക രംഗത്ത് ഉയർച്ച.