തിരുവനന്തപുരം: കാറ്റഗറി നമ്പർ 553/2017, 44/2019, 45/2019, 46/2019 പ്രകാരം വിവിധ വകുപ്പുകളിൽ സർജന്റ്, സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ തസ്തികകളിലേക്ക് 27 ന് നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് തിരുവനന്തപുരം പി.എസ്.സി ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ z100202 മുതൽ z100402 വരെയുളളവർ പി.എസ്.സി. കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ രാവിലെ 10 ന് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 538/2017 പ്രകാരം കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ സിസ്റ്റം അനലിസ്റ്റ് (പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 292/2018 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 295/2018 പ്രകാരം കേരള സംസ്ഥാന ലാന്റ്യൂസ് ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 64/2019 പ്രകാരം കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ സിസ്റ്റം അനലിസ്റ്റ് (പാർട്ട് 1- ജനറൽ വിഭാഗം) തസ്തികകളിലേക്ക് ഒക്‌ടോബർ 4 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 116/2017, 117/2017, 48/2019 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) പ്രിലിമിനറി എക്സാമിനേഷൻ (പാർട്ട് 1 - നേരിട്ടുളള നിയമനം, പാർട്ട്-2 തസ്തികമാറ്റം മുഖേന, എൻ.സി.എ. വിജ്ഞാപനം) തസ്തികകളിലേക്ക് ഒക്‌ടോബർ 5 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കാറ്റഗറി നമ്പർ 17/2018 പ്രകാരം കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2(ഹോമിയോ)(എൻ.സി.എ.-പട്ടികജാതി), കാറ്റഗറി നമ്പർ 132/2018 പ്രകാരം ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 266/2018 പ്രകാരം ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്റ്റാഫ് നഴ്സ് (അലോപ്പതി) തസ്തികകളിലേക്ക് 28 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അംഗീകൃത അസൽ തിരിച്ചറിയൽരേഖ സഹിതം ഹാജരാകണം.