susrutha

കാട്ടാക്കട: ഓസോൺ ദിനത്തോടനുബന്ധിച്ച് സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓലത്താന്നി വിക്ടറി വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ഇക്കോ ഫ്രണ്ട്ലി എക്സിബിഷൻ അവാർഡ് ദാന ചടങ്ങ് ഡോ. സിനി ജി.ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് ഭാരവാഹികളായ ഡോ. കൃഷ്ണകുമാർ, എൻ.ബി. ശശികുമാർ, പ്രിൻസിപ്പൽ ജ്യോതി കുമാർ എന്നിവർ സംസാരിച്ചു. എക്സിബിഷനിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു.