തിരുവനന്തപുരം: കൊടങ്ങാവിള ശാസ്താന്തല റസിഡന്റ്സ് അസോസിയേഷൻ വാർഷികം ശാസ്താന്തല യു.പി.എസിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.രാജശേഖരൻ അദ്ധ്യക്ഷനായി. മുതിർന്ന പൗരന്മാരെ എം.എൽ.എ ആദരിച്ചു. ചികിത്സാസഹായങ്ങൾ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു വിതരണം ചെയ്തു. മികച്ച ജൈവപച്ചക്കറി കർഷകർക്കുള്ള സമ്മാനങ്ങൾ വെൺപകൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.പരമേശ്വരൻ നായർ വിതരണം ചെയ്തു. സെക്രട്ടറി ആദർശ് ആനന്ദ് സ്വാഗതവും പുതിയ സെക്രട്ടറി കെ.എസ്.അജി നന്ദിയും പറഞ്ഞു.