00

വിതുര: കോൺഗ്രസ് നേതാവും ചായം ശ്രീ ഭദ്രകാളിക്ഷേത്രം മുൻ സെക്രട്ടറിയും ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ചായം എൻ. ശശിധരൻനായരുടെ ആറാമത് ചരമവാർഷികദിനം ആചരിച്ചു. കോൺഗ്രസ് എെ തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെയും ചായം രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ ചായത്ത് നടന്ന അനുസ്മരണസമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ തോട്ടുമുക്ക് അൻസർ,സി.എസ്.വിദ്യാസാഗർ,പഞ്ചായത്തംഗം എൻ.എസ്.ഹാഷിം, ഉവൈസ്ഖാൻ, തോട്ടുമുക്ക് സലീം, ഷൈലജാ ആർ.നായർ, സുഷമ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.