g

വെഞ്ഞാറമൂട്: എം.സി റോഡിലെ വെഞ്ഞാറമൂട് ജംഗ്ഷനോട് ചേർന്ന് വരുന്ന തീയേറ്റർ ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി. റോഡ് വികസനത്തിന്റെ ഭാഗമായാണ് പുറംപോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നത്. നെടുമങ്ങാട് തഹസിൽദാർ, കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥർ, നെല്ലനാട് പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേത്യത്ത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്. 42 കൈയേറ്റങ്ങൾ ഉള്ളതിൽ എല്ലാപേർക്കും നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വളരെ കുറച്ച് കൈയേറ്റങ്ങൾ മാത്രമെ സ്വയം ഒഴിയാനായി തയ്യാറായിരുന്നുള്ളൂ. തുടർന്നാണ് ഉദ്യോസ്ഥരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതോടെ എം.സി റോഡിലെ ഗതാഗതക്കുരുക്കും കുറയുമെന്നാണ് പ്രതീഷിക്കുന്നത്.